പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നു വെളിപ്പെടുത്തിയ കർണാടകയിലെ ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ സ്ഥലത്തുനിന്ന് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തി.
നേത്രാവതി നദിയോടു ചേർന്നുള്ള ആറാമത്തെ പോയിൻ്റിൽനിന്നാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്.
അസ്ഥികൾ മനുഷ്യൻ്റെ തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ശുചീകരണ തൊഴിലാളി കഴിഞ്ഞ ദിവസങ്ങളിൽ ചൂണ്ടിക്കാണിച്ച 5 സ്ഥലങ്ങളിൽ കുഴിച്ചെങ്കിലും ഒന്നും കിട്ടിയിരുന്നില്ല. നൂറോളം മൃതദേഹങ്ങൾ കുഴിച്ചിടാൻ നിർബന്ധിതനായി എന്നു വെളിപ്പെടുത്തിയാണ് ശുചീകരണ തൊഴിലാളി കോടതിയെ സമീപിച്ചത്. ......
ആൾദൈവം 'പൂക്കി ബാബ' രാജ്യദ്രോഹിയെന്ന് ബോളിവുഡ് താരം ദിഷ പഠാണിയുടെ സഹോദരിയും സൈന്യത്തിലെ മുൻ മേജറുമായ ഖുഷ്ബു പഠാണി. ലിവിങ് ടുഗതർ റിലേഷൻഷിപ്പിലേർപ്പെടുന്ന സ്ത്രീകൾക്കെതിരെ സമൂഹ മാധ്യമങ്ങളിലുടെ അനിരുദ്ധാചാര്യ എന്നും അറിയപ്പെടുന്ന 'പൂക്കി ബാബ' മോശം പരാമർശം നടത്തിയിരുന്നു. ......
ബംഗളുരു: ക്ഷേത്രത്തിലെ മുൻ ശുചീകരണതൊഴിലാളി നടത്തിയ വെളിപ്പെടുത്തലിലൂടെ സംശയത്തിന്റെ നിഴലിലായ ധർമ്മസ്ഥലയിൽ ആശങ്കയും കുഴിയെടുപ്പും തുടരുകയാണ്. മരങ്ങളും ചെടികളും മുൾപ്പടർപ്പുകളും നിറഞ്ഞ കാട്ടിനുള്ളിലാണ് ഇന്ന് കുഴിയെടുക്കുന്നത്. ......
മുംബൈ: ഇന്ത്യൻ ഇൻഷുറൻസ് ബ്രോക്കിംഗ് വ്യവസായത്തിൽ വിദേശ നിക്ഷേപകരുടെ താൽപര്യം വർദ്ധിച്ചുവരുന്നതായും ഭരണ നിലവാരം ഉയർന്നതാണെന്നും ബിസിനസ്സ് ധാർമ്മികത നിലനിർത്തുന്നുണ്ടെന്നും ഉറപ്പാക്കാൻ ഈ വിഭാഗത്തിലെ കളിക്കാർ കൂടുതൽ ശ്രമിക്കണമെന്നും ഐആർഡിഎഐ വിതരണ അംഗം സത്യജിത് ത്രിപാഠി പറഞ്ഞു.
മൂല്യനിർണ്ണയം വർദ്ധിപ്പിക്കുന്നതിനായി മൂർച്ചയുള്ള രീതികൾ സ്വീകരിക്കരുതെന്നും, ദീർഘകാലാടിസ്ഥാനത്തിൽ മുഴുവൻ ആവാസവ്യവസ്ഥയ്ക്കും ഹാനികരമാകുന്ന ബിസിനസ്സ് ചെയ്യാൻ ലിസ്റ്റ് ചെയ്യപ്പെടരുതെന്നും അദ്ദേഹം ഇൻഷുറൻസ് ബ്രോക്കർമാർക്ക് മുന്നറിയിപ്പ് നൽകി.
ഇൻഷുറൻസ് ബ്രോക്കേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ഐബിഎഐ) യുടെ 24-ാം സ്ഥാപക ദിനത്തിൽ ത്രിപാഠി അഭിസംബോധന ചെയ്യുകയായിരുന്നു.
ഇൻഷുറൻസ് വിതരണ മേഖലയിലെ പല സ്ഥാപനങ്ങളും മറ്റുള്ളവരും അവ സൃഷ്ടിച്ച മൂല്യം പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്. ലയനത്തിലും ഏറ്റെടുക്കലിലും ഡീമെർജിലും റെക്കോർഡ് പ്രവർത്തനങ്ങളാണ് ഇതിന് പിന്നിൽ. ......
മലേഗാവ് സ്ഫോടനക്കേസിൽ ബിജെപി നേതാവ് പ്രജ്ഞാസിങ് ഠാക്കൂർ ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈയിലെ എൻഐഎ പ്രത്യേക കോടതിയുടെ നടപടി. ......
ന്യൂഡൽഹി:ഛത്തീസ്ഗഢ് ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നത് വൈകുന്നു. നിയമപരമായ അധികാരപരിധി സംബന്ധിച്ച അവ്യക്തതയാണ് ഇതിന് കാരണം. ......
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ അധികാരമില്ലെന്ന് അറിയിച്ച സെഷൻസ് കോടതി, ബിലാസ്പുരിലെ എൻ.ഐ.എ കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു. ജാമ്യം നിഷേധിക്കപ്പെട്ടതോടെ കോടതിക്ക് പുറത്ത് ബജ്റംഗ്ദൾ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. ......
ന്യൂഡൽഹി: ക്രിമിനൽ കേസിൽ വിടുതൽ തേടിയുള്ള ഹർജികൾ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയതിനെതിരെ റിംഝിം ഇസ്പത് ലിമിറ്റഡും മറ്റുള്ളവരും നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. അപ്പീൽ നൽകിയവരുടെ വാദങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ പരമോന്നത കോടതി, പ്രോസിക്യൂഷൻ ഒഴിവാക്കാനുള്ള ശ്രമങ്ങൾക്ക് മതിയായ തെളിവുകളുടെ പിൻബലമില്ലെന്ന് വ്യക്തമാക്കി.
ദിവസങ്ങളായി നിലനിന്നിരുന്ന ക്രിമിനൽ കേസിലാണ് ഈ വിധി വന്നിരിക്കുന്നത്. ......
ന്യൂഡൽഹി: ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), 2023-ലെ സെക്ഷൻ 35 പ്രകാരമുള്ള പോലീസ് സമൻസുകൾ വാട്ട്സ്ആപ്പ് അല്ലെങ്കിൽ ഇമെയിൽ പോലുള്ള ഇലക്ട്രോണിക് മാർഗ്ഗങ്ങളിലൂടെ അയക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വീണ്ടും വ്യക്തമാക്കി.
ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, എൻ.കെ. ......